Kochi: Actress Rini Ann George has alleged that a prominent young political leader sent her obscene messages and harassed other women in the party. Speaking to the media at her residence in North Paravur, she reiterated the revelations she had earlier made in an interview with a YouTube channel.
According to Rini, the incident took place around three and a half years ago.......
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അധികാരം നൽകുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ, 2025 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ബിൽ വിശദമായി പഠിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടണമെന്ന അദ്ദേഹത്തിൻ്റെ പ്രമേയം വോട്ടിങ്ങിലൂടെ പാസാക്കി.
എന്നാൽ, ബില്ലിനെതിരെ എഐഎംഐഎമ്മിൻ്റെ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മനീഷ് തിവാരി, കെ.സി. ......
കണ്ണൂർ ഉരുവച്ചാലിൽ യുവാവ് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷ് എന്നയാൾ പ്രവീണയുടെ വീട്ടിലെത്തി യുവതിയെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്.
വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. ......
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണം ഉയർത്തി എഴുത്തുകാരി ഹണി ഭാസ്കർ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ഹണി ഭാസ്കർ പറയുന്നു. കോൺഗ്രസിലെ വനിതാ പ്രവർത്തകർ പോലും രാഹുലിന്റെ ഇരകളാണെന്നും ഹണി ഭാസ്കർ വെളിപ്പെടുത്തി. ......
കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന് സംഘടിപ്പിച്ച ആപ്കോസ് സംഘം പ്രസിഡന്റുമാരുടെ എറണാകുളം ജില്ലാതലയോഗം കാക്കനാട് കേരളാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചെയര്മാന് ശ്രീ.സി.എന്‍.വത്സലന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനും ക്ഷീരകര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും ക്ഷീരവികസനവകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മില്‍മയുടെ അംഗസംഘങ്ങളെയും, ആനന്ദ് മാതൃക സംഘങ്ങളെയും അതിലെ കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി പാല്‍വില വര്‍ദ്ധിപ്പിക്കണമെന്നും മില്‍മ മേഖലാ യൂണിയന് ചെയര്മാന് സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.
മുന്‍ ചെയര്മാന് ശ്രീ.ജോണ്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായശ്രീ.നജീബ് പി.എസ്. ......
കൊച്ചി: കുടലിനെ മുഴുവനായോ, ഭാഗികമായോ ബാധിക്കുന്ന നീർവീക്കമായ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി യുടെ ചികിത്സ, നിയന്ത്രണം, പരിചരണവും സംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയായ കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (CCFI) 9-ാമത് വാർഷിക സമ്മേളനം ഓഗസ്റ്റ് 22–23 തീയതികളിൽ കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (CCFI), ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി - കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകുന്നേരം 7:45 ന് കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സിസിഎഫ് ഐ ) പ്രസിഡന്റ് ഡോ. അജയ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
എറണാകുളം : 12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് വരാപ്പുഴ അതിരൂപതയുടെ പാസ്റ്റർ സെൻറർ ആയ ആശീർ ഭവനിൽ തുടക്കം കുറിച്ചുകൊണ്ട് കെ.ആർ.എൽ.സി.ബി സി. യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ......
കൊച്ചി: എഴുത്തുകാരി ശ്രീകല സുഖാദിയയുടെ കൊങ്കണി ഭാഷയിൽ എഴുതിയ ഗുർപ്പാളെ എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനവും കൊങ്കണി മാന്യ ദിവസാചരണവും കൊച്ചി മേയർ അഡ്വ എം അനിൽകുമാർ നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ എസ് ഭാസ്കർ പുസ്തകം ഏറ്റുവാങ്ങി. ......
കേരളത്തിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾക്കെല്ലാം മുഖപത്രങ്ങളുണ്ട്. സി.പി.എമ്മിന്റെ 'ദേശാഭിമാനി' പത്രത്തിന് പത്തിനുമേൽ എഡിഷനുകളുമുണ്ട്.......

1947 നുശേഷമുള്ള ഓരോ ഓഗസ്റ്റ് 15 ഉം ഇന്ത്യയുടെ മഹത്തായ ചരിത്രത്തിന്റെയും, അതിന്റെ വാഗ്ദാന പൂർണ്ണമായ ഭാവിയുടെയും ശക്തമായ ഓർമ്മപ്പെടുത്തലിന്റെ ദിനമാണ്. രാജ്യം ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 79-ാം ഓർമ്മദിനം കടന്നുപോകുമ്പോൾ, ജനാധിപത്യവും മതേതരത്വവും സമത്വവും ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നതും, അത് രാജ്യത്തിന്റെ പരമാധികാരത്തെ അപായത്തിലേക്ക് തള്ളിവിടുന്നു എന്നതും വർത്തമാന ഇന്ത്യയിലെ പച്ചയായ സത്യമാണ്.
ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുകയും, ജുഡീഷ്യറി, ഇലക്ഷൻ കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ ഭരണകൂടം രാഷ്ട്രീയ ഇടപെടലുകളിലൂടെയും സമ്മർദ്ദത്തിലൂടെയും വരുതിയിൽ നിർത്തുകയും ചെയ്യുമ്പോൾ, ഫലത്തിൽ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്.
മതത്തിന്റെ പേരുപറഞ്ഞ് രാജ്യത്തിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും, മതസൗഹാർദ്ദത്തിനായി നിലകൊണ്ട രാഷ്ട്രനേതാക്കളെ 'രാഷ്ട്രശത്രുക്കൾ' എന്ന് നിന്ദിക്കുകയും, ഗോഡ്സെയെ വാഴ്ത്തുകയും അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാനസികാവസ്ഥയുള്ളവർ തീരുമാനിക്കുന്നതൊക്കെയും സുരക്ഷിതമായി നടപ്പാക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെയേറെ ആപൽക്കരമാണ്.
ജനിച്ച മതം നോക്കി പൗരത്വം മാത്രമല്ല, രാജ്യത്തിനുവേണ്ടി എത്ര സ്തുത്യർഹമായ നേട്ടം ഉണ്ടാക്കിയവർക്കും അർഹമായ അംഗീകാരം നിഷേധിക്കുന്നു എന്നതിന്റെ പ്രതീകാത്മക സൂചകമായി ക്രിക്കറ്റ്താരം മുഹമ്മദ് സിറാജിന് സ്വന്തം രാജ്യത്തെ അംഗീകാര നിഷേധം കണക്കാക്കാം. ......